നായ്ക്കളെ കൊല്ലുന്നതിനെ എതിര്‍ത്ത എല്‍ദോസ് കുന്നപ്പള്ളിയെ നായ കടിച്ചു

Posted on: December 15, 2016 1:32 pm | Last updated: December 15, 2016 at 1:32 pm
SHARE

ന്യൂഡല്‍ഹി: നായ്ക്കളെ കൊല്ലുന്നതിനെ എതിര്‍ത്ത എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയെ നായ കടിച്ചു. ഡല്‍ഹി കേരള ഹൗസിന് സമീപത്ത് വെച്ചാണ് എംഎല്‍എക്ക് നായ കടിയേറ്റത്.

പുലര്‍ച്ചയോടെ കേരള ഹൗസിന് സമീപത്ത് നടക്കാനിറങ്ങിയപ്പോഴാണ് എംഎല്‍എയെ നായ്ക്കള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഇടതുകാലിന് മുറിവേറ്റു. കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ വീടും കേരള ഹൗസിന് സമീപത്താണ്. നായകളെ കൊല്ലാന്‍ പാടില്ലെന്ന് ശക്തമായി നിലപാടെടുത്ത എംഎല്‍എയാണ് എല്‍ദോസ് കുന്നപ്പള്ളി. എറണാകുളം ജില്ലാ പ്രസിഡന്റായിരിക്കുന്ന സമയത്ത് മൃഗസ്‌നേഹികളെ പങ്കെടുപ്പിച്ച് അദ്ദേഹം പരിപാടിയും നടത്തിയിടുണ്ട്.

മേനക ഗാന്ധി രാത്രി പുറത്തിറങ്ങാത്തത് കൊണ്ടാവാം ഇതൊന്നും കാണാത്തതെന്നും കേരളത്തില്‍ മാത്രമാണ് തെരുവ് നായ്ക്കള്‍ ആക്രമിക്കുന്നതെന്ന വാദമാണ് ഇതോടെ പൊളിയുന്നതെന്നും എംഎല്‍എ പ്രതികരിച്ചു.