പഴയ 500 രൂപ നോട്ടുകളുടെ വിനിമയം ഇന്ന് അവസാനിക്കും

Posted on: December 15, 2016 8:57 am | Last updated: December 15, 2016 at 12:57 pm

ന്യൂഡല്‍ഹി: പഴയ 500 രൂപ നോട്ടിന്റെ എല്ലാ വിനിമയങ്ങളും ഇന്ന് അര്‍ധരാത്രി അവസാനിക്കും. ഇനി നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ മാത്രമേ പറ്റുകയുള്ളൂ. ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാം. മരുന്നുകള്‍ വാങ്ങാനും വിവിധ ബില്ലുകള്‍ അടക്കാനും പഴയ നോട്ട് ഉപയോഗിക്കാന്‍ അനുവദിച്ച പരിധിയാണ് ഇന്ന് അവസാനിക്കുന്നത്.

കേരളത്തില്‍ നികുതി, ഫീസ്, പിഴ, വൈദ്യുതി ചാര്‍ജ്, വെള്ളക്കരം എന്നീ ഇനങ്ങളില്‍ സര്‍ക്കാറിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും പഴയ 500 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നതും ഇന്ന് അവസാനിക്കും.