നജീബിന്റെ തിരോധാനത്തിന് രണ്ട് മാസം; വിദ്യാര്‍ഥി പ്രക്ഷോഭം വീണ്ടും ക്യാമ്പസിന് പുറത്തേക്ക്

Posted on: December 15, 2016 12:00 am | Last updated: December 15, 2016 at 12:00 am
SHARE

ന്യൂഡല്‍ഹി: ജെ എന്‍ യു വിദ്യാര്‍ഥി നജീബ് അഹ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട പ്രക്ഷോഭം വീണ്ടും ക്യാമ്പസിനു പുറത്തേക്ക്. ഇന്നലെ ജെ എന്‍ യു എസ് യു വിന്റെ നേതൃത്വത്തില്‍ പാര്‍ലിമെന്റ് പോലീസ് സ്‌റ്റേഷനിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി.

നജീബ് അഹ്മദിന്റെ മതാവിനേയും സഹോദരിയേയും പ്രക്ഷോഭത്തിന്റെ മുന്നില്‍ അണിനിരത്തിയാണ് വിദ്യാര്‍ഥികള്‍ ഇന്നലെ പാര്‍ലിമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. സെമസ്റ്റര്‍ പരീക്ഷകള്‍ അവസാനിക്കുന്നതോടെ പ്രക്ഷോഭം കൂടുതല്‍ വ്യാപകമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജെ എന്‍ യു. എസ് യു. മാര്‍ച്ചില്‍ സമാജ് വാദി പാര്‍ട്ടി ആള്‍ ഇന്ത്യാ ഇതിഹാദുല്‍ മുസ്‌ലിമീന്റെ എം പി അസദുദ്ദീന്‍ ഉവൈസി സമാജ് വാദി പാര്‍ട്ടി എം പി ദര്‍മേന്ദ്ര യാദവ് എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി ജെ എന്‍ യു ക്യാമ്പസിനകത്ത് വിദ്യാര്‍ഥികള്‍ നിരന്തരമായ പ്രക്ഷോഭം നടന്നുക്കൊണ്ടിരിക്കക്കുന്നുണ്ട്.
അതേസമയം, സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേന്ദ്രങ്ങള്‍ ഇതുവരെ കൃത്യമായ ഒരു വിവരവും നല്‍കുന്നില്ല. കഴിഞ്ഞ ദിവസം നജീബിന്റെ മാതാവ് ഫാത്വിമ നഫീസ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഫയല്‍ പരിഗണിക്കുന്നതിനിടെ പോലീസിനെതിരെ ഡല്‍ഹി ഹൈക്കോടതി കടുത്ത വിമര്‍ശനം നടത്തിയിരുന്നു. നജീബ് അഹ്മദിന്റെ മാതാവ് അവനെ തിരഞ്ഞ് നടക്കുന്നു.

കണാതിയിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും പോലിസിന് ലഭിക്കാത്തത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. യുവാവിന് വല്ല അത്യാഹിതവും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിവരം അറിയേണ്ടതാണെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ മാസം 15നാണ് നജീബിനെ ക്യാമ്പസ് ഹോസ്റ്റല്‍ മുറിയില്‍ നിന്നും എ ബി വി പി പ്രവര്‍ത്തകരുടെ ആക്രമണത്തിന് പിന്നാലെ കാണാതായത്. നജീബെവിന്റെ തിരോധാനത്തിന് രണ്ട് മാസം തികഞ്ഞിട്ടും എവിടെയാണെന്ന് പോലും പോലീസിന് പറയന്‍ സാധിച്ചിട്ടില്ല. നേരത്തെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് കാണച്ച് ജെ എന്‍ യു വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭത്തെത്തുടര്‍ന്ന് കേസ് ഡല്‍ഹി പോലീസില്‍ നിന്നും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.