പാലക്കാട് കാര്‍ മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

Posted on: December 14, 2016 10:31 am | Last updated: December 14, 2016 at 10:31 am

പാലക്കാട്: വാളയാറിനടുത്ത് അട്ടപ്പള്ളത്ത് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു. തമിഴ്‌നാട്ടുകാരായ മഹേന്ദ്രന്‍ (24), ധനശേഖരന്‍ (22) എന്നിവരാണ് മരിച്ചത്.

കൊച്ചിയിലേക്ക് വിനോദയാത്ര പോയി മടങ്ങിയ വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ച കാര്‍ ടയര്‍ പൊട്ടി റോഡില്‍ മറിയുകയായിരുന്നു. ഒമ്പതു പേര്‍ വാഹനത്തിലുണ്ടായിരുന്നു. മൂന്നു പേരെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിണ്ടിഗലിലെ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥികളാണ്.