സിനിമക്ക് മുമ്പ് ദേശീയഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റില്ല; ഏഴ് പേർ അറസ്റ്റിൽ

Posted on: December 12, 2016 7:09 pm | Last updated: December 13, 2016 at 1:08 pm

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളക്കിടെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ വിസമ്മതിച്ച ഏഴ് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നിശാഗന്ധിയില്‍ വൈകീട്ട് ആറ് മണിക്ക് പ്രദര്‍ശിപ്പിച്ച ഈജിപ്ഷ്യന്‍ ചിത്രത്തിനിടെയാണ് സംഭവം. സിനിമ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് സുപ്രിം കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ദേശീയ ഗാനം ആലപിച്ചപ്പോഴാണ് ഏഴ് പേര്‍ അനാദരവ് കാണിച്ചത്. കസ്റ്റഡിയില്‍ എടുത്തവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും.

ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ വിസമ്മതിച്ചവരോട് സംഘാടകരും സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് മ്യൂസിയം പോലീസ് സ്ഥലത്ത് എത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.