കുട്ടികളെ തട്ടിക്കൊണ്ടുപോവല്‍: മുന്നറിയിപ്പുമായി മണ്ണാര്‍ക്കാട് പോലീസ്

Posted on: December 10, 2016 3:06 pm | Last updated: December 10, 2016 at 3:06 pm
SHARE

മണ്ണാര്‍ക്കാട്: ഭിക്ഷാടന മാഫിയകളില്‍പ്പെട്ട സംഘം കുട്ടികളെ തട്ടികൊണ്ടുപോവുകയും മോഷണമുപ്പെടെയുളളവ നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് മുന്നറിയിപ്പുമായി മണ്ണാര്‍ക്കാട് പോലീസ്.

മണ്ണാര്‍ക്കാട് ഫ്രണ്ട്‌സ് പോലീസിന്റെ നേതൃത്വത്തിലാണ് നഗര -ഗ്രാമപ്രദേശങ്ങളില്‍ ഭിക്ഷാടന മാഫിയക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശങ്ങളുമായി പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കുട്ടികളെ തട്ടികൊണ്ടുപോവാന്‍ ശ്രമങ്ങളുണ്ടായി എന്ന കിംവദന്തികള്‍ വ്യാപകമായതിന്റെ പശ്ചാതലത്തിലാണ് വീടുകളില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ ഉള്‍പ്പെടെ പ്രതിപാദിച്ച് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here