Connect with us

Malappuram

'സിറാജ്' വാര്‍ത്ത തുണച്ചു; സൈതലവിയുടെ വീട് പണി ആരംഭിച്ചു

Published

|

Last Updated

സ്രാമ്പിക്കല്ലില്‍ നിര്‍മിക്കുന്ന വീടിന്റെ പ്രവൃത്തി തുടങ്ങിയപ്പോള്‍

കാളികാവ്: പുല്ലങ്കോട് സ്രാമ്പിക്കല്ലില്‍ പ്ലാസ്റ്റിക്ക് ഷെഡ്ഡില്‍ കഴിയുന്ന പരേതനായ കൂത്രാടന്‍ സൈതലവിയുടെ കുടുംബത്തിന്റെ ചോര്‍ന്നൊലിക്കാത്ത വീടിനായുള്ള കാത്തിരിപ്പ് ഒടുവില്‍ ഫലം കണ്ടു. കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കാന്‍ പ്രവാസിയാണ് തയ്യാറായത്. വീടില്ലാത്ത കുടംബത്തിന്റെ ദുരിതത്തെ കുറിച്ച് സിറാജ് വാര്‍ത്ത നല്‍കിയിരുന്നു. വീടും കിണറും നിര്‍മിച്ച് നല്‍കും.

വീടിന്റെ നിര്‍മാണം കഴിഞ്ഞ ദിവസം തുടങ്ങി. മാതാവ് പാത്തുമ്മ കുറ്റിയടിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഇതേവരെ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടാത്തതിനാല്‍ കുടുംബത്തിന് വീട് സ്വപ്‌നമായി മാറിയിരിരുന്നു. സ്രാമ്പിക്കല്ലില്‍ നാല് സെന്റ് സ്ഥലം മാത്രമാണ് കുടുംബത്തിനുള്ളത്.
കൂലിപ്പണിയെടുത്ത് കഴിഞ്ഞിരുന്ന സൈതലവി ഒരു മാസം മുമ്പാണ് മരണപ്പെട്ടത്. ഇതോടെ ഭാര്യ നൂര്‍ജഹാനും രണ്ട് ആണ്‍ മക്കളുമടങ്ങുന്ന കുടുംബം അനാഥമായി. പ്ലസ്ടു കഴിഞ്ഞ മൂത്ത മകന്‍ ഇഹ്‌സാന് ഓപറേഷന്‍ കഴിഞ്ഞ് കഠിന ജോലി ചെയ്യാന്‍ കഴിയില്ല. സ്രാമ്പിക്കല്ല് അന്‍സാറുല്‍ ഇസ്‌ലാം ചാരിറ്റബില്‍ ട്രസ്റ്റാണ് പ്രവൃത്തി നടത്തുന്നത്. കെ അബൂബക്കര്‍, ഡോ. ഇസ്ഹാഖ്, പി അഹ്മദ്, പി പി സക്കീര്‍ ഹുസൈന്‍ നേതൃത്വം നല്‍കി

 

Latest