Connect with us

National

നോട്ട് പ്രതിസന്ധി: പ്രതിപക്ഷം തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published

|

Last Updated

ന്യൂഡല്‍ഹി: 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ വിഷയത്തില്‍ പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ പ്രതിപക്ഷം തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.

തീവ്രവാദത്തിനെതിരെയാണ് തന്റെ പോരാട്ടം. നോട്ട് അസാധുവാക്കല്‍ നക്‌സല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി. പ്രതിപക്ഷ നിലപാട് കൊണ്ടാണ് പൊതുവേദിയില്‍ ഇക്കാര്യങ്ങള്‍ പറയേണ്ടിവരുന്നത്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ എല്ലായിപ്പോഴും തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest