Connect with us

National

മണിപ്പൂരില്‍ പുതുതായി ഏഴു ജില്ലകള്‍കൂടി രൂപീകരിച്ചു

Published

|

Last Updated

ഇംഫാല്‍: മണിപ്പൂരില്‍ പുതുതായി ഏഴു ജില്ലകള്‍കൂടി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഭരണ സൗകര്യത്തിനുവേണ്ടിയാണ് മണിപ്പുര്‍ കാബിനറ്റിന്റെ പുതിയ നീക്കമെന്നാണു സൂചന.

ജിരിബം, കാംഗ്‌പോക്പി, തെംഗൗപാല്‍, ഫാര്‍സോള്‍, കാക്ചിംഗ്, നോനെ, കാംജോംഗ് എന്നിവയാണ് പുതുതായി രൂപീകരിച്ചിരിക്കുന്ന ജില്ലകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 16 ആയി. പുതിയ ജില്ലകള്‍ക്കായി കളക്ടര്‍മാരെയും പോലീസ് മേധാവികളെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

Latest