Connect with us

National

വിജയ് മല്യയുടെ ട്വിറ്റര്‍, ഇ-മെയി്ല്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍നിന്നു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ ട്വിറ്റര്‍, ഇ-മെയി്ല്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. അക്കൗണ്ടില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ വ്യക്തിഗത-സാമ്പത്തിക രേഖകളുടെ വിവരങ്ങളും അഡ്രസുകളും ഫോണ്‍ നമ്പരുകളും ചോര്‍ത്തി. ഇത് പിന്നിട് ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. അക്കൗണ്ട് ആക്രമണത്തിനു വിധേയമായതിനു പിന്നാലെ മല്യ, വിവരങ്ങള്‍ ചോര്‍ന്നതായി സമ്മതിച്ചു ട്വീറ്റ് ചെയ്തു. കൂടാതെ, ഇ മെയ്ല്‍ വിവരങ്ങള്‍ ചോര്‍ത്തി തന്നെ ബ്ലാക്‌മെയ്ല്‍ ചെയ്യുന്നതായും മല്യ അറിയിച്ചു.

മല്യയുടെ നിക്ഷേപങ്ങള്‍, ഫോര്‍മുല വണ്‍ റേസിംഗ് ടീമിന്റെ അക്കൗണ്ട് വിവരങ്ങള്‍, യുകെ റെസിഡന്‍സ് പെര്‍മിറ്റിന്റെ പകര്‍പ്പ്, മല്യയുടെ ഇംഗ്ലണ്ടിലെ വീടിനുമുന്നില്‍ പാര്‍ക്കുചെയ്തിരിക്കുന്ന കാറിന്റെ വിവരങ്ങള്‍ എന്നിവയൊക്കെ ഹാക്കര്‍മാര്‍ ട്വീറ്റിലൂടെ പുറത്തുവിട്ടു. ചില പാസ്വേര്‍ഡുകളും ഹാക്കര്‍മാര്‍ ചോര്‍ത്തിയവയില്‍ ഉള്‍പ്പെടുന്നു. ഹാക്കിംഗിന്റെ ഉത്തരവാദിത്തം ലെഗിയോന്‍ എന്ന ഗ്രൂപ്പ് ഏറ്റെടുത്തു

Latest