പുതുനിര കോണ്‍ഗ്രസിന് കൂടുതല്‍ യുവത്വം പകരുമെന്ന് വിഎം സുധീരന്‍

Posted on: December 9, 2016 10:43 am | Last updated: December 9, 2016 at 6:21 pm
SHARE

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ പുന:സംഘടന നടത്തിയത് ഗ്രൂപ്പ് നോക്കിയല്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. പുതിയ ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെറിറ്റ് അടിസ്ഥാനമാക്കിയാണ് ഡിസിസികള്‍ പുന:സംഘടിപ്പിച്ചത്. ഗ്രൂപ്പിനപ്പുറം കാര്യക്ഷമതയാണ് പുനഃസംഘടനയ്ക്കു മാനദണ്ഡമാക്കിയത്. പുതിയ നിര കോണ്‍ഗ്രസിന് കൂടുതല്‍ യുവത്വം പകരും. താഴെ തലത്തിലുള്ള കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നുണ്ട്. ഇത് പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും സുധീരന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here