കോടതിയില്‍ നിന്നും തിരിച്ച് പോകുന്നതിനിടെ പോലീസിനെ കബളിപ്പിച്ച് പ്രതി രക്ഷപ്പെട്ടു

Posted on: December 8, 2016 9:30 pm | Last updated: December 8, 2016 at 9:30 pm
SHARE

പുതുനഗരം: കളവുകേസിലെ പ്രതിയെ ചിറ്റൂര്‍ കോടതിയില്‍ എത്തിച്ചു തിരികേ പുതുനഗരം സ്‌റ്റേഷനിലേക്കു പോകുന്നതിനിടെ പോലീസിനെ കബളിപ്പിച്ചു രക്ഷപ്പെട്ടു. വടവന്നൂര്‍, കീഴ്ചിറയില്‍ രാമദാസിന്റെ മകന്‍ വിനോദാണ് (30) പോലീസ് കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് 12.30ന് മേട്ടൂപ്പാളയത്തായിരുന്നു സംഭവം.

പോലീസ് വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ മൂത്രമൊഴിക്കാന്‍ റോഡുവക്കത്ത് ഇറങ്ങിയ യുവാവ് പെട്ടെന്ന് വയലിലേക്കു ചാടി രക്ഷപ്പെടുകയായിരുന്നു. പോലീസ് പിന്തുടര്‍ന്നു പിടികൂടാന്‍ ശ്രമിച്ചെങ്കിലും പ്രതി ഓടിരക്ഷപ്പെട്ടു. ചിറ്റൂര്‍-പുതുനഗരം പോലീസ് വിനോദിനായി തെരച്ചില്‍ തുടരുകയാണ്.
മോട്ടോര്‍ സൈക്കിള്‍ മോഷണത്തില്‍ ആലത്തൂര്‍ പോലീസ് പിടികൂടി തെളിവെടുപ്പിനായി കൈമാറിയ പ്രതിയാണ് വിനോദ്.