ക്യാന്‍സറിനെതിരെ’കാവല്‍’ പദ്ധതിയുമായി പൊഴുതന പഞ്ചായത്ത്

Posted on: December 8, 2016 9:06 pm | Last updated: December 8, 2016 at 9:06 pm
SHARE

കല്‍പ്പറ്റ: ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തുടക്കത്തിലെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാന്‍ ‘കാവല്‍’ പദ്ധതിയുമായി പൊഴുതന പഞ്ചായത്ത്. രോഗ ലക്ഷണങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കുക, രോഗം ആരംഭഘട്ടത്തിലെ കïെത്തി ചികിത്സക്കുള്ള അനുകൂല സാഹചര്യങ്ങളൊരുക്കുക എന്നീ ലക്ഷ്യങ്ങളെടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ സാമൂഹ്യസേവന വിഭാഗമായ ഡോക്ടര്‍ മൂപ്പന്‍സ് ഫൗïേഷന്‍, മേപ്പാടി ഡി.എം വിംസ് മെഡിക്കല്‍ കോളജ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

രോഗ ലക്ഷണങ്ങള്‍ നേരത്തെ അറിയാനും പ്രതിരോധ നടപടി സ്വീകരിക്കുന്നതും സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള ബോധവല്‍കരണം, രോഗലക്ഷണമുള്ളവരെ കïെത്തുന്നതിനുള്ള ആരോഗ്യ സര്‍വേ, രോഗ നിര്‍ണയ ക്യാമ്പ് , തുടര്‍ പരിശോധനയും ചികിത്സയും ആവശ്യമുള്ളവര്‍ക്ക് സഹായങ്ങള്‍ ഉറപ്പു വരുത്തുക എന്നീ ഘട്ടങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുക. പഞ്ചായത്തിലെ ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സര്‍വേ നടക്കുക. ഇവര്‍ക്ക് ഇതിനായി പരിശീലനം നല്‍കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ്, സെക്രട്ടറി സി.പി പ്രദീപന്‍, ഡോക്ടര്‍ മൂപ്പന്‍ ഫൗïേഷന്‍ മാനേജര്‍ ലത്തീഫ് കാസിം, ഡോ.നബീല്‍, ഡി.എം വിംസ് മെഡിക്കല്‍ കോളജ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ കെ.ടി ദേവാനന്ദ് എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here