Connect with us

Alappuzha

വീട് വാടകക്കെടുത്ത് പെണ്‍വാണിഭം: നാല് പേര്‍ അറസ്റ്റില്‍

Published

|

Last Updated

അമ്പലപ്പുഴ: വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിവന്നയാള്‍ ഉള്‍പ്പെടെ നാല് പേരെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര സ്‌നേഹതീരം വീട്ടില്‍ ജോണി (48), തിരുവനന്തപുരം കൊച്ചാലം മൂട് അബി മന്‍സിലില്‍ ഹിദായത്തുല്ല (23), പാതിരാപ്പള്ളി പഞ്ചികതയ്യില്‍ റോസി(37), റീന (41) എന്നിവരെയാണ് ആലപ്പുഴ സൗത്ത് സി ഐ രാജേഷിന്റെ നിര്‍ദേശ പ്രകാരം പുന്നപ്ര പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രാത്രി 12ഓടെയാണ് വീട് വളഞ്ഞ് പ്രതികളെ പിടികൂടിയത്. ആറ് മാസം മുമ്പാണ് കളര്‍കോട് ബ്ലോക്ക് ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തുള്ള ശ്രീരാഗം വീട് പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണി ജോണിയും ഇയാളുടെ ഭാര്യയാണെന്ന് പരിചയപ്പെടുത്തിയ യുവതിയും ചേര്‍ന്ന് വാടകക്കെടുത്തത്.

---- facebook comment plugin here -----

Latest