നൂറ് രൂപ നോട്ടും പുതിയത് വരുന്നു

Posted on: December 6, 2016 11:36 pm | Last updated: December 7, 2016 at 8:30 pm
SHARE

100-rupee-noteമുംബൈ: റിസര്‍വ് ബാങ്ക് പുതിയ 100 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നു. 2005 മഹാത്മാ ഗാന്ധി സീരീസിലെ നോട്ടുകളാണ് പുറത്തിറക്കുന്നത്. നിലവിലെ നോട്ടുകളില്‍ നിന്ന് കാര്യമായ മാറ്റം ഇതിന് ഉണ്ടാകില്ല. പുതിയ നോട്ട് പുറത്തിറക്കുമ്പോള്‍ പഴയത് പിന്‍വലിക്കുകയില്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ രണ്ടായിരം രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകള്‍ പുറത്തിറക്കിയതിന് പിന്നാലെ 20, 50 രൂപ നോട്ടുകളും പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ കറന്‍സി ക്ഷാമത്തിന് പരിഹാരമായാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നത്.