ബേങ്ക് ടോക്കണ്‍ കരിച്ചന്തയില്‍; പ്രതിഷേധം വ്യാപകം

Posted on: December 6, 2016 2:50 pm | Last updated: December 6, 2016 at 2:50 pm
SHARE

മണ്ണാര്‍ക്കാട്: കറന്‍സി നിരോധനത്തിലും പണം കൊയ്ത് ഒരുവിഭാഗം. ബേങ്കില്‍ പണം അടക്കുന്നതിനും, പണം പിന്‍വലിക്കുന്നതിനും ടോക്കണ്‍ എടുക്കാന്‍ എത്തുന്ന സാധാരണക്കാര്‍ക്ക് ഇതോടെ വരി നിന്നാല്‍ പോലും ടോക്കണ്‍ കിട്ടാത്ത അവസ്ഥയായി മാറിയിട്ടുണ്ട്. സ്ഥിരമായി നേരത്തെയെത്തി ടോക്കണ്‍ എടുത്ത് 100 മുതല്‍ 200 വരെ രൂപക്കാണ് ഒരുവിഭാഗം ആളുകള്‍ ടോക്കണ്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നത്.

മണ്ണാര്‍ക്കാട്ടെ ചില ബേങ്കുകളില്‍ ഇന്നലെ ഇതുമായി ബന്ധപ്പെട്ട് ഇടപാടുകാരും ജീവനക്കാരും തമ്മില്‍ വാക്കേറ്റങ്ങള്‍ക്കിടയാക്കിയിരുന്നു. മണ്ണാര്‍ക്കാട്ടെ മിക്ക ബേങ്കുകള്‍ കേന്ദ്രീകരിച്ച് സമാനമായ ടോക്കണ്‍ വില്‍പ്പന നടക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. വരി നിന്ന് കൗണ്ടറിന് സമീപമെത്തുമ്പോള്‍ പണമില്ലെന്ന മറുപടി പറയുന്ന അധികൃതര്‍ അതാത് ദിവസത്തെ പണത്തിന്റെ ലഭ്യത നേരത്തെ അറിയിക്കുന്നില്ലെന്ന ആക്ഷപവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here