കര്‍ണാടകയില്‍ ജനിച്ച് തമിഴകത്തിന്റെ അമ്മയായി

തമിഴകത്തെ രണ്ടാമത്തെ വനിത മുഖ്യമന്ത്രി, ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി, ആദ്യ വനിത പ്രതിപക്ഷ നേതാവ്, എതിരാളികളോട് ദയാദാക്ഷിണ്യങ്ങളില്ലാതെ പ്രതികാരം ചെയ്യുന്ന ഉരുക്ക് വനിത ഇതൊക്കെയായിരുന്നു തമിഴകത്തിന്റെ ഈ അമ്മ. ജയലളിത തമിഴ്‌നാടിന്റെ മുഖ്യമന്ത്രി എന്നതിനപ്പുറം അമ്മയായിരുന്നു, പുരട്ചി തലൈവിയായിരുന്നു. ജനപ്രിയമായ ഒട്ടേറെ നടപടികളെടുത്ത നിശ്ചയദാര്‍ഢ്യമുള്ള ഭരണാധികാരി.
Posted on: December 6, 2016 6:06 am | Last updated: December 6, 2016 at 2:14 am
SHARE

mgr-jayalalithaa_0കര്‍ണാടകയില്‍ ജനിച്ച് തമിഴകത്തിന്റെ അമ്മയായി മാറിയ അത്ഭുതകരമായ പ്രതിഭാസമാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള പരകായ പ്രവേശം തമിഴകത്ത് പുതിയ സംഭവമല്ലെങ്കിലും അക്കാര്യത്തില്‍ ജയലളിതയോളം വിജയിച്ചവര്‍ കുറവാണെന്നതാണ് യാഥാര്‍ഥ്യം. തമിഴകത്തെ രണ്ടാമത്തെ വനിത മുഖ്യമന്ത്രി, ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി, ആദ്യ വനിത പ്രതിപക്ഷ നേതാവ്, എതിരാളികളോട് ദയാദാക്ഷിണ്യങ്ങളില്ലാതെ പ്രതികാരം ചെയ്യുന്ന ഉരുക്ക് വനിത ഇതൊക്കെയായിരുന്നു തമിഴകത്തിന്റെ ഈ അമ്മ. ജയലളിത തമിഴ്‌നാടിന്റെ മുഖ്യമന്ത്രി എന്നതിനപ്പുറം അമ്മയായിരുന്നു, പുരട്ചി തലൈവിയായിരുന്നു. ജനപ്രിയമായ ഒട്ടേറെ നടപടികളെടുത്ത നിശ്ചയദാര്‍ഢ്യമുള്ള ഭരണാധികാരി.

1948 ഫെബ്രുവരി 24 ന് കര്‍ണാടക മാണ്ഡ്യ ജില്ലയിലെ മേലുക്കോട്ടെയില്‍ ഒരു അയ്യങ്കാര്‍ കുടുംബത്തിലായിരുന്നു ജയലളിത ജയറാം എന്ന ജയലളിതയുടെ ജനനം. സ്‌കൂളില്‍ കോമളവല്ലി എന്ന പേരാണ് നല്‍കിയത്. ജയലളിതയുടെ മുത്തശ്ശന്‍ അക്കാലത്ത് മൈസൂര്‍ രാജാവിന്റെ ഡോക്ടറായി ജോലി നോക്കുകയായിരുന്നു. മൈസൂരുവിലെ വോഡയാര്‍ രാജകുടുംബത്തിന്റെ തായ് വഴിയില്‍ പെട്ടതായിരുന്നു ജയയുടെ കുടുംബം. മൈസൂര്‍ രാജാവായിരുന്ന ജയചാമരാജേന്ദ്ര വൊഡയാറുമായുള്ള തങ്ങളുടെ അടുപ്പം സൂചിപ്പിക്കാന്‍ കൂടിയായിരുന്നു ജയലളിതയുടെ കുടുംബക്കാര്‍ അവരുടെ പേരിനൊപ്പം കൂടെ ജയ എന്നു ചേര്‍ത്തത്. പിതാവ് ജയറാം അഭിഭാഷകനായിരുന്നു. ജയയുടെ രണ്ടാമത്തെ വയസില്‍ പിതാവ് മരണമടഞ്ഞു.

അതിന് ശേഷം ജയ അമ്മയ്ക്കും സഹോദരന്‍ ജയകുമാറിനുമൊപ്പം ബെംഗളൂരുവിലേക്ക് താമസം മാറ്റി. അക്കാലത്ത് ജയയുടെ അമ്മ വേദവതി സന്ധ്യ എന്ന പേരില്‍ സിനിമയില്‍ അഭിനയിച്ചിരുന്നു. ചര്‍ച്ച് പാര്‍ക്ക് കോണ്‍വെന്റ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബിഷപ്പ് കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂളില്‍ മികച്ച വിദ്യാര്‍ഥിനി ആയിരുന്നതിനാല്‍ ഉപരി പഠനത്തിനായി സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ലഭിച്ചിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം അതിന് ശേഷം ജയയും കുടുംബവും മദ്‌റാസിലേക്ക് താമസം മാറി. ചെന്നൈയിലെ പ്രശസ്തമായ ചര്‍ച്ച് പാര്‍ക്ക് പ്രസന്റേഷന്‍ കോണ്‍വെന്റ് സ്‌കൂളിലായിരുന്നു മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയത്. മികച്ച വിദ്യാര്‍ഥിനിയായിരുന്നു, ഉപരിപഠനത്തിന് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പും കിട്ടി. മികച്ച വിദ്യാര്‍ഥിനിയായിട്ടും ജീവിത പ്രശ്‌നങ്ങള്‍ ജയലളിതയെ അലട്ടി. അക്കാലത്ത് ജയലളിതയുടെ മാതാവ്, സന്ധ്യ എന്ന പേരില്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. ജയലളിതക്ക് 15 വയസ്സുള്ളപ്പോള്‍ തന്നെ അവര്‍ സിനിമയില്‍ അഭിനയം തുടങ്ങിയിരുന്നു.

1964 ല്‍ ചിന്നഡ കൊംബെ എന്ന കന്നഡ ചലച്ചിത്രത്തിലാണ് ജയലളിത നായികയായി അഭിനയിച്ചത്. വെറും 15 വയസ്സ് മാത്രമായിരുന്നു അപ്പോള്‍ പ്രായം. മെട്രിക്കുലേഷന്‍ വിദ്യാര്‍ഥിനിയായിരുന്നു. അടുത്ത വര്‍ഷം തന്നെ തമിഴിലും അരങ്ങേറ്റം. വെണ്ണിര ആടൈ എന്ന ചിത്രം. തമിഴ്, കന്നട, മലയാളം, തെലുങ്ക്, ഇംഗ്ലീഷ് ഹിന്ദി എന്നീ ഭാഷകളില്‍ ജയലളിതയ്ക്ക് നല്ല വശമുണ്ടായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here