ജയലളിത എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ: എകെ ആന്റണി

Posted on: December 5, 2016 12:52 pm | Last updated: December 6, 2016 at 1:43 am
SHARE

ak antonyന്യൂഡല്‍ഹി: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ജയലളിതയുമായി തനിക്ക് നല്ല ബന്ധമുണ്ടായിരുന്നു.

കേരളത്തിലെ ജനങ്ങളുടെ പ്രാര്‍ഥന ജയലളിതയ്ക്ക് ഒപ്പമുണ്ടാകും. നിരവധി പ്രതിസന്ധികളില്‍ നിന്നും പോരാടി എത്തിയ അവര്‍ വീണ്ടും തിരിച്ചുവരുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.