Connect with us

National

തമിഴ്‌നാട്ടില്‍ എങ്ങും ജാഗ്രത; ആശുപത്രിയിലേക്കുള്ള വഴികള്‍ അടച്ചു

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത. തമിഴ്‌നാട് അതിര്‍ത്തികള്‍ എല്ലാം അടച്ചു. വിവിധ അര്‍ധ സൈനിക വിഭാഗങ്ങളും കര്‍ണാടക പോലീസും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തമിഴ്‌നാട് മന്ത്രിഭസയുടെ അടിയന്തര യോഗം ചേരുകയാണ്. തമിഴ്‌നാട് ഗവര്‍ണര്‍ മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.

appolo-2

കേന്ദ്ര സര്‍ക്കാറും പ്രധാനമന്ത്രിയുടെ ഓഫിസും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും ആശുപത്രി അധികൃതരെ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ആരാഞ്ഞു.

ചെന്നൈയില്‍ പെട്രോള്‍ പമ്പുകള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ആശുപത്രിയിലേക്കുള്ള വഴികളും അടച്ചു.

Latest