കരിപ്പൂര്‍ എയര്‍പോര്‍ട്ട് അവഗണന: ജിദ്ദയില്‍ പ്രവാസികളുടെ കൂട്ടധര്‍ണ

Posted on: December 4, 2016 8:27 pm | Last updated: December 10, 2016 at 5:07 pm
SHARE

save-calicut-airportജിദ്ദ: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ജിദ്ദയിലെ പ്രവാസി കൂട്ടായ്മ പ്രതീകാത്മക കൂട്ടധര്‍ണ നടത്തി. ജിദ്ദയിലെ രാഷ്ട്രീയ-സാമൂഹ്യ-മത-സാംസ്‌കാരിക-ബിസിനസ് രംഗത്തെ പ്രമുഖ നേതാക്കള്‍ ധര്‍ണയില്‍ പങ്കെടുത്തു. സൗദി ഇന്ത്യന്‍ ട്രാവലേഴ്സ് അസോസിയേഷന്‍ (സിയാട്ട) യുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ.

ലോകത്തിലാദ്യമായി പൊതുജന പങ്കാളിത്തത്തോടെ ഒരു എയര്‍പോര്‍ട്ട് വികസിപ്പിച്ചു മാതൃക കാണിച്ചുകൊടുത്ത മലബാറുകാര്‍ക്ക് എന്ത് വില കൊടുത്തും അത് സംരക്ഷിക്കാന്‍ അറിയാമെന്നും അതിനു ഏതറ്റം വരെ പോകാന്‍ തയാറാണെന്നും ധര്‍ണയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്മാന് വി.പി. മുഹമ്മദ് അലി ധര്‍ണ ഉദ്ഘാടനം ചെയ്തു.

സി.കെ.ശാക്കിര്‍ (കെഎംസിസി) എ.പി. കുഞ്ഞാലി ഹാജി (ഓ.ഐ.സി.സി), അബ്ദുറഹ്മാന്‍ വണ്ടൂര്‍ (നവോദയ), മുജീബുറഹ്മാന്‍ എ.ആര്‍.നഗര്‍ (ഐസിഎഫ്), കെ ബീരാന്‍ കുട്ടി (ഐ.എസ്.എഫ്), ഇസ്മായില്‍ കല്ലായി (പ്രവാസി സാംസ്‌കാരിക വേദി), അബ്ദുറഹ്മാന്‍ കാവുങ്ങല്‍ (ജിയ), ജാഫര്‍ അലി പാലക്കോട് (മീഡിയ ഫോറം), ഷിയാസ് (ഇoപാല), അശ്റഫ് അഞ്ചാലന്‍ (പി.എസ.എം.ഓ. കോളേജ് അലുംനി), മജീദ് പൊന്നാനി (ഫോസ), ഇസ്മായില്‍ മങ്കരത്തൊടി (മലപ്പുറം കോളേജ് അലുംനി) ഹുസൈന്‍ ചുള്ളിയോട് (മമ്പാട് എം.ഇ.എസ.കോളേജ് അലുംനി), ബഷീര്‍ തൊട്ടിയന്‍ (കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് അലുംനി & ജീവന്‍ ടി വി) പി.എം.മായിന്‍കുട്ടി (മലയാളം ന്യൂസ്), സാദിഖ് തുവ്വൂര്‍ (മീഡിയ വണ്‍), സികെ മൊറയൂര്‍ (ഗള്‍ഫ് മാധ്യമം), ഷാനവാസ് മാസ്റ്റര്‍ (പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍), അഷ്റഫ് കൊണ്ടോട്ടി (ജിഎംസിഎ), റഷീദ് വാരിക്കോടന്‍ (സൈന്‍), മുഹമ്മദ് വെല്ലൂര്‍ (തനിമ), കെടി മുസ്തഫ (പെരുവള്ളൂര്‍ കൂട്ടായ്മ), മൂസ കൊമ്പന്‍ (ഗ്രന്ഥപ്പുര), സി.ഓ.ടി. അസീസ് (മലയാളം ന്യൂസ്), ഇസ്മായില്‍ നീറാട് (ലീഡ്‌സ്), നാസര്‍ ജമാല്‍ (ജപ് മാസ്), ഹകീം പാറക്കല്‍ (രാജീവ് യൂത്ത് ഫൌണ്ടേഷന്‍) കരീം മണ്ണാര്‍ക്കാട് (പാലക്കാട് കൂട്ടായ്മ), യു.എം. ഹുസൈന്‍ (മഹാവി), അഷ്റഫ് പോരൂര്‍, ഷിബിന്‍ തോമസ്, എന്നിവര്‍ ധര്‍ണയിലും പ്രധിഷേധ മാര്‍ച്ചിലും പങ്കെടുത്തു സംസാരിച്ചു.

നാസര്‍ ചാവക്കാട് സ്വാഗതവും ജലീല്‍ കണ്ണമംഗലം നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here