അണ്‍ലിമിറ്റഡ് പ്രീപെയ്ഡ് കാര്‍ഡ്; കെഎസ്ആര്‍ടിസി സ്മാര്‍ട്ടാകുന്നു

Posted on: December 4, 2016 1:15 pm | Last updated: December 4, 2016 at 7:10 pm

KSRTCതിരുവനന്തപുരം: കറന്‍സി പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്ന് രക്ഷ തേടാന്‍ കെ എസ് ആര്‍ ടി സി നൂതന പദ്ധതി ആവിഷ്‌കരിക്കുന്നു. പരിധികളില്ലാതെ യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്ന പ്രീ പെയ്ഡ് കാര്‍ഡ് ഇറക്കിയാണ് കെഎസ്ആര്‍ടിസി പുതിയ പരിഷ്‌കരണം നടപ്പാക്കുന്നത്. 1000, 1500, 3000, 5000 രൂപയുടെ പ്രീപെയ്ഡ് കാര്‍ഡുകളാണ് കെഎസ്ആര്‍ടിസി പുറത്തിറക്കുന്നത്. അടുത്ത ആഴ്ചയോടെ കാര്‍ഡുകള്‍ പുറത്തിറക്കുമെന്ന് കെ എസ് ആര്‍ ടി സി എംഡി എംജി രാജമാണിക്യം പറഞ്ഞു.

ആയിരം രൂപയുടെ കാര്‍ഡ് എടുക്കുന്നയാള്‍ക്ക് ലിമിറ്റഡ് സ്‌റ്റോപ്പ്, ഓര്‍ഡിനറി ബസ്സുകളില ജില്ലക്കുള്ളില്‍ എവിടെയും സഞ്ചരിക്കാം. 1500 രൂപയുടെ സില്‍വര്‍ കാര്‍ഡ് എടുത്താല്‍ ലിമിറ്റഡ് സ്‌റ്റോപ്പ്, ഓര്‍ഡിനറി ബസുകളില്‍ എവിയെും സഞ്ചരിക്കാം. മുവായിരം രൂപയുടെ ഗോള്‍ഡ് കാര്‍ഡാണെങ്കില്‍ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ സംസ്ഥാനത്ത് എവിടെയും സഞ്ചരിക്കാനാകും.

5000 രൂപയുടെ പ്രീമിയം കാര്‍ഡ് എടുത്താല്‍ സ്‌കാനിയ വോള്‍വോ ഒഴികെ എല്ലാ ബസുകളിലും യാത്ര ചെയ്യാനാകും.