മുവാറ്റുപുഴയില്‍ ആളുകള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി മൂന്ന് മരണം

Posted on: December 3, 2016 10:35 pm | Last updated: December 4, 2016 at 5:51 pm

muvattupuzahമുവാറ്റുപുഴ: മുവാറ്റുപുഴയില്‍ ആളുകള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി മൂന്ന് മരണം. നാല് പേര്‍ക്ക് പരുക്കേറ്റു. ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. മുവാറ്റുപുഴ മേക്കടമ്പില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആളുകള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറുകയായിരുന്നു.