നാഡ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത്; കേരളത്തില്‍ മഴയ്ക്ക് സാധ്യത

Posted on: December 2, 2016 10:59 am | Last updated: December 2, 2016 at 3:51 pm
SHARE

cyclone-nada_650x400_81480494566ചെന്നൈ: ഇന്ന് തമിഴ്‌നാട് തീരത്ത് എത്തുമെന്ന് പ്രവചിക്കപ്പെട്ട നാഡ ചുഴലിക്കാറ്റ് ദുര്‍ബലമായി ന്യൂനമര്‍ദമായി പരിണമിച്ചെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കും. ചുഴലിക്കാറ്റ് ദുര്‍ബലമായത് തമിഴ്‌നാടിന് വലിയ ആശ്വാസമായിട്ടുണ്ട്. ചുഴലിക്കാറ്റ് പ്രവചിപ്പക്കപ്പെട്ടതിനെ തുടര്‍ന്ന് ശക്തമായ ജാഗ്രതയും മുന്നൊരുക്കങ്ങളുമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ദേശീയ ദുരന്ത നിവാരണ സേനയെയടക്കം സംസ്ഥാനത്ത് വിന്യസിച്ചിരുന്നു. തീരദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികളും തുടങ്ങിയിരുന്നു. ചുഴലിക്കാറ്റിന്റെ ഫലമായി തമിഴ്‌നാട്ടിലും സമീപ സംസ്ഥാനമായ പുതുച്ചേരിയിലും ശക്തമായ മഴയാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയത്.

നാഡ ദുര്‍ബലമായതോടെ, പുതുച്ചേരി തീരത്ത് നിന്ന് 210 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ന്യൂനമര്‍ദം ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇത് വടക്കുപടിഞ്ഞാര്‍ ദിശയിലേക്ക് സഞ്ചരിച്ച് തീരദേശം കടക്കുമെന്നും ഇതിന്റെ ഫലമായി വ്യാപക മഴ ലഭിക്കുമെന്നും ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം ഡയരക്ടര്‍ എസ് ബാലചന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here