ഇനി വൈറ്റ്ഹൗസ് അല്ലാതെ മറ്റൊരു ‘ബിസിനസി’ല്ല

Posted on: December 1, 2016 6:00 am | Last updated: December 1, 2016 at 1:01 pm
തന്റെ കടുത്ത വിമര്‍ശകനായ മീറ്റ് റോംനിക്ക് (വലത്ത്) ഡൊണാള്‍ഡ് ട്രംപ് (നടുവില്‍)  തന്റെ ബിസിനസ് ആസ്ഥാനത്ത് വിരുന്നൊരുക്കിയപ്പോള്‍
തന്റെ കടുത്ത വിമര്‍ശകനായ മീറ്റ് റോംനിക്ക് (വലത്ത്) ഡൊണാള്‍ഡ് ട്രംപ് (നടുവില്‍)
തന്റെ ബിസിനസ് ആസ്ഥാനത്ത് വിരുന്നൊരുക്കിയപ്പോള്‍

വാഷിംഗ്ടണ്‍: രാജ്യത്തെ പ്രധാന ബിസിനസ് സാമ്രാജ്യങ്ങളുടെ അധിപനായ ഡൊണാള്‍ഡ് ട്രംപ് പൂര്‍ണമായും ഭരണത്തില്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപ് തന്റെ മുഴുവന്‍ ബിസിനസ് ഉത്തരവാദിത്വവും ഒഴിയാന്‍ തീരുമാനിച്ചിട്ടുണ്ട്. വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ബിസിനസ് പദവി ഒഴിയാന്‍ ട്രംപ് തീരുമാനിച്ചത്.

ഈ മാസം നടത്താന്‍ ഉദ്ദേശിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദീകരണം ട്രംപ് പുറത്തുവിടും.