‘മാവോയിസ്റ്റ് വേട്ട: പിണറായിയുടെ നടപടി ഭീരുത്വം’: രമേശ് ചെന്നിത്തല

Posted on: December 1, 2016 6:45 am | Last updated: December 1, 2016 at 12:46 pm
SHARE

ramesh-chennithalaപാലക്കാട്: നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ട സംബന്ധിച്ച വിഷയത്തില്‍ ജനങ്ങളോട് ഇതുവരേയും കാര്യങ്ങള്‍ വിശദീകരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ഭീരുത്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അട്ടപ്പാടി വാലി ജലസേചന പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരില്‍ സംഭവിച്ചത് എന്താണെന്ന് അറിയില്ല.

എന്തായാലും പൊതുസമൂഹം മാവോയിസ്റ്റുകള്‍ക്കൊപ്പമല്ല. ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന മാവോയിസ്റ്റുകളെ ആദിവാസികള്‍ ഉള്‍പ്പെടെ ആര്‍ക്കും വിശ്വാസമില്ല. ആയുധം താഴെവെച്ച് മാവോയിസ്റ്റുകള്‍ ചര്‍ച്ചക്ക് തയ്യാറാകുകയാണ് വേണ്ടത്. ശിരുവാണി പുഴയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന അട്ടപ്പാടി വാലി ജലസേചന പദ്ധതിക്കു പരിസ്ഥിതി ആഘാത പഠനം നടത്താന്‍ നല്‍കിയ അനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത് തെറ്റായി പ്പോയെന്നു രമേശ് ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here