ദേശീയ പാതകളില്‍ ടോള്‍ പിരിവ് വെള്ളിയാഴ്ചവരെ നിര്‍ത്തലാക്കി

Posted on: November 9, 2016 8:57 pm | Last updated: November 9, 2016 at 11:46 pm

58537_1478701490ന്യൂഡല്‍ഹി: ദേശീയപാതകളില്‍ വെള്ളിയാഴച അര്‍ധരാത്രിവരെ ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന് കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 500,1000 നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം.

സുഗമമായ ഗതാഗതസൗകര്യം ഒരുക്കുന്നതിനായി രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ പിരിവ് ഈ മാസം 11ന്(വെള്ളിയാഴ്ച) അര്‍ധരാത്രിവരെ നിര്‍ത്തലാക്കുകയായണെന്ന് നിതിന്‍ ഗഡ്കരി ട്വിറ്റ് ചെയ്തു.