Connect with us

International

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്

Published

|

Last Updated

വാഷിംട്ണണ്‍: ഡൊണാള്‍ഡ് ട്രംപ് പുതിയ അമേരിക്കന്‍ പ്രസിഡന്റ്. വിമര്‍ശനങ്ങളെയും എതിര്‍പ്പുകളെയും വകഞ്ഞുമാറ്റി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ട്രംപ് അധികാരത്തിലെത്തുന്നത്. ആകെയുള്ള 50 സംസ്ഥാനങ്ങളില്‍ 46 ഇടത്തെ ഫലം വന്നപ്പോള്‍ 276 ഇലക്ടറല്‍ കൊളേജ് വോട്ടുകള്‍ നേടി ട്രംപ് വിജയം ഉറപ്പിച്ചുകഴിഞ്ഞു. 270 സീറ്റെന്ന കേവലഭൂരിപക്ഷം മറികടന്നാണ് ട്രംപിന്റെ വിജയം. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകാന്‍ മത്സരിച്ച ഹിലരി ക്ലിന്റന് ഇതുവരെ 218 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. പരാജയം സമ്മതിച്ച ഹിലാരി ട്രംപിന് എല്ലാ വിധ ആശംസകളും നേര്‍ന്നു. എട്ട് വര്‍ഷം നീണ്ട ഡെമോക്രാറ്റ് ഭരണത്തിന് ഇതോടെ യുഎസില്‍ അന്ത്യമാകുന്നത്.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് നേടിയ ട്രംപ് ഒരു ഘട്ടത്തില്‍ ഏറെ പിറകോട്ട് പോയിരുന്നു. പിന്നീട് സസ്വിംഗ് സംസ്ഥാനങ്ങള്‍ പിടിച്ച് തിരിച്ചുവരവ് നടത്തിയ ട്രംപ് പിന്നീടങ്ങോട് താഴോട്ട് പോയില്ല. അമേരിക്കയിലെ അഭിപ്രായ സര്‍വേകളും എക്‌സിറ്റ് പോളുകളും വരെ ഹിലരിക്കായിരുന്നു വിജയം പ്രവചിച്ചിരുന്നത്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഒരു മുന്‍പരിചയവുമില്ലാത്ത ട്രംപെന്ന ബിസിനസുകാരന്‍ അമേരിക്കന്‍ തലപ്പത്ത് എത്തുമെന്ന് ആരും കരുതിയതല്ല. ഇതിന് ആക്കം കൂട്ടി വിവാദങ്ങള്‍ക്ക് പിന്നാലെ വിവാദങ്ങളില്‍ ട്രംപ് അകപ്പെടുകയും ചെയ്തിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും ലൈംഗികാരോപണങ്ങളും മുസ്ലിംകള്‍ക്ക് എതിരായ പ്രസ്താവനയും എല്ലാം ട്രംപിന് ചതിക്കുഴികള്‍ ഒരുക്കിയെങ്കിലും അവയിലൊന്നും വീഴാതെ അദ്ദേഹം അമേരിക്കയുടെ 45ാമത് പ്രസിഡന്റ് പദം ഉറപ്പിക്കുകയായിരുന്നു.

ഡൊണാൾഡ് ട്രംപ് വിജയം ഉറപ്പിച്ച ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു

ഡൊണാൾഡ് ട്രംപ് വിജയം ഉറപ്പിച്ച ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു

ഫലം പുറത്തുവന്ന 42 സംസ്ഥാനങ്ങളില്‍ 25ഇടത്ത് ട്രംപും 17ഇടത്ത് ഹിലരിയുമാണ് വിജയിച്ചത്. മുന്‍ പ്രസിഡന്റും ഹിലരിയുടെ ഭര്‍ത്താവുമായ ബില്‍ ക്ലിന്റന്റെ സംസ്ഥാനമായ അര്‍കന്‍സയില്‍ പോലും ട്രംപ് വെന്നിക്കൊടി നാട്ടി.
ജോര്‍ജിയ, യൂട്ടാ, ഫ്‌ലോറിഡ, ഐഡഹോ, വയോമിങ്, നോര്‍ത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്‌ക, കാന്‍സസ്, ടെക്‌സസ്, അര്‍കന്‍സ, വെസ്റ്റ് വെര്‍ജീനിയ, ഓക്‌ലഹോമ, ടെനിസി, മിസിസിപ്പി, കെന്റക്കി, ഇന്‍ഡ്യാന, സൗത്ത് കാരലൈന, അലബാമ, ലൂസിയാന, മോണ്ടാന, ഒഹായോ, മിസോറി, നോര്‍ത്ത് കാരലൈന, ഒഹായോ സംസ്ഥാനങ്ങളിലാണ് ട്രംപ് വിജയം വരിച്ചത്.

ഓറിഗന്‍, നെവാഡ, കലിഫോര്‍ണിയ, ഹവായ്, കൊളറാഡോ, വെര്‍ജീനിയ, ന്യൂ മെക്‌സിക്കോ, ഇല്ലിനോയ്, മേരിലാന്‍ഡ്, ഡെലവെയര്‍, ന്യൂജഴ്‌സി, റോഡ് ഐലന്‍ഡ്, കനക്ടികട്ട്, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, മാസച്യുസിറ്റ്‌സ്. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ഹിലരി ജയിച്ചു.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്‍് എന്ന പദവിയും ട്രംപിനുണ്ടാകും. 80കാരനായ ട്രംപില്‍ പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുകയാണ് യുഎസും ഒപ്പം മറ്റു ലോക രാഷ്ട്രങ്ങളും.

വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍:

നവംബര്‍ 19നാണ് ഇലക്ടറര്‍ കോളജ് പ്രസിഡന്റിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുക. ഓരോ സംസ്ഥാനത്തും ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാര്‍ഥിയുടെ പാര്‍ട്ടി നിശ്ചയിക്കുന്ന ഇലക്ടര്‍മാര്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതാണ് അമേരിക്കന്‍ രീതി.

---- facebook comment plugin here -----

Latest