വടക്കാഞ്ചേരി പീഡനം: കൗണ്‍സിലര്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകും; യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

Posted on: November 4, 2016 9:51 am | Last updated: November 4, 2016 at 12:40 pm

trissure-rapeതൃശൂര്‍: വടക്കാഞ്ചേരിയില്‍ പീഡനക്കേസില്‍ ആരോപണവിധേയനായ സിപിഎം കൗണ്‍സിലര്‍ പിഎന്‍ ജയന്തനെതിരെ നടപടിയെടുക്കുന്ന കാര്യത്തില പാര്‍ട്ടി ഇന്ന് തീരുമാനമെടുക്കും. ഇതിനായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരുന്നുണ്ട്.

അതിനിടെ, ആരോപണമുന്നയിച്ച യുവതിയില്‍ നിന്ന് ഇന്ന് വീണ്ടും മൊഴി രേഖപ്പെടുത്തും. പരാതിക്കാരിയോട് അപമര്യദയായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് പേരാമംഗലം സിഐയെ മാറ്റി ഗുരുവായൂര്‍ എസിപി പി എ ശിവദാസാണ് കേസ് അന്വേഷിക്കുന്നത്. യുവതിയുടെ പരാതി ശരിയാണോ എന്നായിരിക്കും പോലീസ് ആദ്യം പരിശോധിക്കുക. പീഡനം നടന്നിട്ടില്ലെന്നും സാമ്പത്തിക തര്‍ക്കമാണ് ഉണ്ടായതെന്നുമുള്ള രഹസ്യമൊഴി നിലനില്‍ക്കുന്നതിനാല്‍ പരാതിക്കാരിയുടെ വിശദമായ മൊഴിയെടുക്കുന്നതിലൂടെ മാത്രമേ യാഥാര്‍ഥ്യം കണ്ടെത്താനാകുകയുള്ളൂ എന്ന നിലപാടിലാണ് പോലീസ്. പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം തുടരും.

ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് യുവതി ഇന്നലെയാണ് വെളിപ്പെടുത്തിയത്.