ഭോപ്പാൽ ഏറ്റുമുട്ടൽ: ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്

Posted on: November 4, 2016 9:42 am | Last updated: November 4, 2016 at 3:47 pm
SHARE

bhopal-encounterഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്. ജസ്റ്റിസ് എസ് കെ പാണ്ഡെയ്ക്കാണ് അന്വേഷണ ചുമതയെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

ഭൊപ്പാലിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വാര്‍ഡനെ കഴുത്തറുത്ത് കൊന്ന ശേഷം രക്ഷപ്പെട്ട സിമി പ്രവര്‍ത്തകരെ മണിക്കൂറുകള്‍ക്കം ശേഷം മാലിഖേഡയില്‍ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് തള്ളിക്കളഞ്ഞിരുന്നു. ഏറ്റുട്ടല്‍ വ്യാജമാണെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അവര്‍ രംഗത്ത് എത്തുകയും ചെയ്തു.