Connect with us

Kerala

ജിഷാ വധക്കേസ്: വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

Published

|

Last Updated

കൊച്ചി: ജിഷാ വധക്കേസില്‍ ഇന്ന് വിചാരണ ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പപ്പു സമര്‍പ്പിച്ച ഹരജിയും കോടതി ഇന്ന് പരിഗണിക്കും. അവധി ദിവസങ്ങള്‍ ഒഴിവാക്കി വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗാള്‍ സ്വദേശി അമീറുല്‍ ഇസ്ലാമാണ് കേസിലെ പ്രതി.

2016 ഏപ്രില്‍ 28ന് രാത്രി എട്ട് മണിയോടെയാണ് നിയമ വിദ്യാര്‍ഥിതിനിയായ ജിഷയെ പെരുമ്പാവൂരിലെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ 2016 ജൂണ്‍ 14ന് അമീറുല്‍ ഇസ്ലാം പിടിക്കപ്പെടുകയായിരുന്നു.