തിരുവനന്തപുരം: 179 യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. പാതി വഴി പിന്നിട്ടപ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍പെട്ടത്. വെകിട്ട് 5.55ന് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 539 വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്. 20 മിനുട്ട് പറന്ന ശേഷമായിരുന്നു ഇത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇന്ധനം കുറയ്ക്കുന്നതിന് വേണ്ടി വിമാനം ഏറെ നേരം എയര്‍പോര്‍ട്ടിന് മുകളില്‍ വട്ടമിട്ട് പറന്നു. തുടര്‍ന്ന് വിമാനം സുരക്ഷിതമായി തിരിച്ചറിക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.