Connect with us

National

മുലായം സിംഗിന്റെ സഹോദരനെ അഖിലേഷ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

Published

|

Last Updated

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിക്കുള്ളില്‍ മുലായം സിംഗ് യാദവും മകനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഏറ്റവും പുതിയ നീക്കത്തില്‍ മുലായത്തിന്റെ സഹോദരന്‍ ശിവപാല്‍ യാദവ് അടക്കം നാല് മന്ത്രിമാരെ അഖിലേഷ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി.

ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ശിവാപാല്‍ യാദവിനേയും അദ്ദേഹത്തെ അനുകൂലിക്കുന്നവരേയും പുറത്താക്കാന്‍ തീരുമാനിച്ചത്. ഇവര്‍ യോഗത്തില്‍ പങ്കെടുത്തില്ലായിരുന്നു എന്നാണ് വിവരം. അമര്‍ സിംഗിനെ അനുകൂലിക്കുന്ന ആരേയും തന്റെ മന്ത്രിസഭയില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അഖിലേഷ് തുറന്നടിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുലായം സിംഗ് യാദവിന്റെ സഹോദരനായ അഖിലേഷ് യാദവ്, കസിന്‍ രാംഗോപാല്‍ യാദവ്, മകന്‍ അഖിലേഷ് യാദവ് എന്നിവര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതാണ് പരസ്യമായി വിഴുപ്പലക്കലിലേക്ക് എത്തിയിരിക്കുന്നത്. മുലായം സിംഗ് കഴിഞ്ഞ ദിവസം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല.