മൊബൈല്‍ ഫോണിനെ എയര്‍കണ്ടീഷനറാക്കാന്‍ മലപ്പുറത്ത് നിന്നൊരു മാജിക് ചിപ്പ്

100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മുറി തണുപ്പിക്കാന്‍ 20 വാട്ട്‌സ് ശേഷിയുള്ള 10 ചിപ്പുകള്‍ കൊണ്ടു സാധിക്കും. ഈ ചിപ്പുകള്‍ ഒരു എല്‍ഇഡി ടിവി സെറ്റു പോലെ ഫ്രയ്മില്‍ ഒതുക്കി നിര്‍മ്മിക്കാം. ചുവരില്‍ തൂക്കിയിടുകയുമാകാം. 200 വാട്ട്‌സ് വൈദ്യുതി മാത്രമെ ഇതിനു വേണ്ടതുള്ളൂ.
Posted on: October 19, 2016 2:50 pm | Last updated: October 19, 2016 at 2:54 pm
SHARE

magic-chip

മലപ്പുറം: സമീപ ഭാവിയില്‍ ഒരുപക്ഷേ നിങ്ങളുടെ കൈയിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ തന്നെ ഒരു എയര്‍കണ്ടീഷനറായി മാറിയേക്കും. ചൂടെടുത്ത് വിയര്‍ത്തൊലിക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ നിങ്ങളെ തണുപ്പിച്ചുതരും. അത്തരമൊരു മാജിക് ചിപ്പാണ് മലപ്പുറം കോട്ടക്കലിലെ ബ്രിട്‌കോ ആന്റ് ബ്രിട്‌കോ എന്ന ഐടി സ്ഥാപനം കണ്ടെത്തിയിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണിലോ ചുമരിലോ ഘടിപ്പിച്ചാല്‍ എയര്‍കണ്ടീഷണനറിന് സമാനമായ തണുപ്പ് ഈ ചിപ്പ് പ്രധാനം ചെയ്യും.

ചുറ്റുമുള്ള ചൂടിനെ ആഗിരണം ചെയ്ത് അന്തരീക്ഷത്തെ തണുപ്പിക്കുകയാണ് 20 വാട്ട് ശേഷിയുള്ള ഈ ചിപ്പിന്റെ പ്രവര്‍ത്തനം. ചിപ്പിനോട് ഘടിപ്പിക്കുന്ന തെര്‍മല്‍ ഹീറ്റ് സിങ്കാണ് ഇതിന് സഹായിക്കുന്നത്. എയര്‍കണ്ടീഷറില്‍ ഉപയോഗിക്കുന്നത് പോലെയുള്ള രാസപദാര്‍ഥങ്ങളോ കംപ്രസ്സറോ ആവശ്യമില്ലാത്തതിനാല്‍ കുറഞ്ഞ വൈദ്യുതി ചെലവില്‍ എസിയുടെ അനുഭവം സാധ്യമാക്കാന്‍ ഈ ചിപ്പ് വഴി സാധിക്കും. 100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മുറി തണുപ്പിക്കാന്‍ 20 വാട്ട്‌സ് ശേഷിയുള്ള 10 ചിപ്പുകള്‍ കൊണ്ടു സാധിക്കും. ഈ ചിപ്പുകള്‍ ഒരു എല്‍ഇഡി ടിവി സെറ്റു പോലെ ഫ്രയ്മില്‍ ഒതുക്കി നിര്‍മ്മിക്കാം. ചുവരില്‍ തൂക്കിയിടുകയുമാകാം. 200 വാട്ട്‌സ് വൈദ്യുതി മാത്രമെ ഇതിനു വേണ്ടതുള്ളൂ. അഞ്ച് മണിക്കൂര്‍ ഉപയോഗിച്ചാല്‍ ഒരു യൂണിറ്റ് വൈദ്യുതിയേ ഇതിന് ചെലവാകുകയുള്ളുവെന്ന് ബ്രിട്ട്‌കോ ആന്റ് ബ്രിട്‌കോ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് വിംഗ് തലവന്‍ ടി ബിജു പറയുന്നു.

തെര്‍മല്‍ ചിപ്പ് ഉപയോഗിച്ച് നിര്‍മിക്കുന്ന എ സി വിഷവാതകം പുറന്തള്ളുകയില്ല എന്ന് മാത്രമല്ല ശബ്ദവും പുറപ്പെടുവിക്കില്ല. ഗ്യാസില്ലാത്തതിനാല്‍ തീപിടിക്കുമെന്ന ഭയവും വേണ്ട. രണ്ട് വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ചിപ്പ് വികസിപ്പിച്ചെടുത്തത്. പുതുതലമുറ എസികളുടെ ഭാവി നിര്‍ണ്ണയിച്ചേക്കാവുന്ന കണ്ടുപിടിത്തമാണിത്. ഇതിന്റെ പാറ്റന്റിനാണ് അപേക്ഷിച്ച് കാത്തിരിക്കുകയാണ് കമ്പനി. വന്‍കിട കമ്പനികള്‍ക്ക് ഈ സാങ്കേതിക വിദ്യ വില്‍ക്കാനാണ് ബ്രിട്‌കോയുടെ ശ്രമം.

മാജിക് ചിപ്പിന്റെ കണ്ടുപിടുത്തം എയര്‍കണ്ടീഷണര്‍ ഉത്പാദന രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് കമ്പനി സ്ഥാപകന്‍ ഹംസ അഞ്ചുമുക്കില്‍ പറഞ്ഞു. കാറിലും മറ്റും ഇത് ഉപയോഗിച്ചാല്‍ ഇന്ധനം ലാഭിക്കുകയുമാകാം.

LEAVE A REPLY

Please enter your comment!
Please enter your name here