Connect with us

Ongoing News

വിസാ തട്ടിപ്പ്; തൊഴില്‍ നല്‍കാന്‍ സുമനസ്സുകള്‍

Published

|

Last Updated

ഷാര്‍ജ: വിസ തട്ടിപ്പിനിരയാവര്‍ക്ക് തൊഴില്‍ നല്‍കാന്‍ തയ്യാറായി മലയാളി ബിസിനസുകാര്‍ രംഗത്ത്. ഇതിനിടെ ചിലര്‍ക്ക് ഏജന്റ് പണം തിരിച്ചുനല്‍കി. വയനാട് സ്വദേശിയായ ഏജന്റ് ബുധനാഴ്ച ഉച്ചയോടെ തൊഴിലാളികളുടെ തലശ്ശേരിയിലുള്ള എസ് ബി ഐ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയായിരുന്നു. ഇവരില്‍ നിന്നും 1,10,000 രൂപയായിരുന്നു ഏജന്റ് വിസക്കായി വാങ്ങിയിരുന്നത്. ഷാര്‍ജയില്‍ അലഞ്ഞുതിരിയേണ്ടിവന്ന തൊഴിലാളികള്‍ക്ക് സാമൂഹിക സംഘടനകളാണ് അഭയം നല്‍കിയത്. ഗുജറാത്ത് സ്വദേശിയുടെ ഉടമസ്ഥതയില്‍ ദുബൈയിലെ മാന്‍പവര്‍ റിക്രൂട്‌മെന്റ് സ്ഥാപനം വഴിയാണ് തൊഴിലാളികള്‍ യു എ ഇയിലെത്തിയത്.വയനാട്, പെരിന്തല്‍മണ്ണ സ്വദേശികളായ ഏജന്റുമാരാണ് ഇരുപതിലധികം യുവാക്കളില്‍ നിന്നും വിസക്കായി പണം വാങ്ങിയത്. ജോലിയോ താമസ സൗകര്യമോ ഇല്ലാതെ പെരുവഴിയിലായ സംഘത്തിലെ 11 പേര്‍ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭക്ഷണവും താമസസൗകര്യവും നല്‍കുകയായിരുന്നു.ബാക്കിയുള്ളവര്‍ അജ്മാനിലും മറ്റ് പല സ്ഥലങ്ങളിലുമാണുള്ളത്. കബളിപ്പിക്കപ്പെട്ട ഇവര്‍ക്ക് ജോലി നല്‍കാനായി ചില വ്യക്തികള്‍ മുന്നോട്ട് വന്നിട്ടുണ്ട്. കണ്ണൂര്‍, വയനാട്, നിലമ്പൂര്‍, പെരിന്തല്‍മണ്ണ എന്നിവടങ്ങളില്‍ നിന്നുള്ള ആളുകളാണ് അസോസിയേഷനില്‍ കഴിയുന്നത്.കണ്ണൂര്‍ അഞ്ചരക്കണ്ടി, കടമ്പൂര്‍ സ്വദേശികളായ അഞ്ചുപേര്‍ക്കാണ് 80,000 രൂപവീതം തിരിച്ചുകിട്ടിയത്. സന്ദര്‍ശക വിസയുടേയും ടിക്കറ്റിന്റെയും ചിലവിനത്തില്‍ 30,000 രൂപവീതം ഈടാക്കിയിട്ടുണ്ട്. ഈ തുക പിന്നീട് തിരിച്ചുനല്‍കുമെന്നാണ് വാഗ്ദാനം. വയനാട് സ്വദേശികളായ രണ്ടുപേര്‍ക്ക് അവരവരുടെ വീടുകളില്‍ പണം എത്തിക്കുമെന്നും ഇയാള്‍ പറഞ്ഞു. റാസല്‍ ഖൈമയിലെ ഒരു ബിസിനസ് കാരനടക്കം പലരും സഹായവുമായി എത്തുന്നുണ്ട്.

---- facebook comment plugin here -----

Latest