ന്യൂഡല്‍ഹി: ചുമതലപ്പെടുത്തിയവര്‍ മാത്രം അതിര്‍ത്തി കടന്ന് നടത്തിയ മിന്നല്‍ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചാല്‍ മതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയത്.
മിന്നല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നത് ഉള്‍പ്പെടെ ആവശ്യങ്ങള്‍ ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്ന് തന്നെ വന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍.
അതിനിടെ, വ്യാഴാഴ്ച ചേരാനിരുന്ന പ്രതിരോധ കാര്യങ്ങള്‍ക്കായുള്ള പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ഒക്‌ടോബര്‍ 14ലേക്ക് മാറ്റി.