വെള്ളറക്കാട് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി

Posted on: September 30, 2016 11:00 pm | Last updated: September 30, 2016 at 11:00 pm
SHARE

കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് റെയില്‍വേ സ്‌റ്റേഷനു സമീപം ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി .വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ നാട്ടുകാരാണ് വിള്ളല്‍ കണ്ടെത്തിയത്.ഉടന്‍ തന്നെ റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലാണ് ചെറിയ തോതിലുള്ള വിള്ളല്‍ കണ്ടത് .ഈ സമയം കടന്ന് വന്ന കണ്ണുരിലേക്കുള്ള എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് വെള്ളറക്കാട് സ്‌റ്റേഷനു സമീപം പിടിച്ചിട്ടു. ഉന്നത ഉദ്യോഗസ്ഥരെത്തി വിള്ളലടച്ച ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.കൊയിലാണ്ടി പോലീസും സ്ഥലത്തെത്തിയിരുന്നു.