Connect with us

Religion

ഹിജ്‌റയും മദീനാ ഉടമ്പടിയും

Published

|

Last Updated

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് ഒരു ഹിജ്‌റ വര്‍ഷത്തിലേക്കൂ കുടി നാം പ്രവേശിക്കുന്നു. ഈ രാജ്യത്തിലെ ഭരണാധികാരികള്‍ക്കും സ്വദേശികളും വിദേശികളുമായ എല്ലാ ജനങ്ങള്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ നാഥന്‍ നല്‍കുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ഹിജ്‌റ ഇസ്‌ലാമിക ചരിത്രത്തിലെ പ്രധാന സംഭവമാണ്. തിരുനബി (സ)യുടെ മക്കയില്‍ നിന്നും മദീനയിലേക്കുള്ള പലായനത്തെയാണ് അത് സൂചിപ്പിക്കുന്നത്. അവിടുത്തെ ദൗത്യനിര്‍വഹണത്തില്‍ ഖുറൈശികള്‍ തടസ്സം സൃഷ്ടിച്ചപ്പോഴാണ് അവിടുത്തേക്ക് നാടുവിടേണ്ടി വന്നത്. അങ്ങിനെയെങ്കിലും ആ പലായനം മാനവികതയുടെ ഉയിര്‍ത്തെഴുന്നേല്‍പിക്കാനുള്ള കാരണമായി മാറി. ശാന്തിയും സാമാധാനവുമുള്ള ജീവിതം ലോകര്‍ക്ക് മുഴുവന്‍ സമ്മാനിക്കാന്‍ ആ പലായനത്തിലൂടെ തിരുനബി (സ) സാധിച്ചെടുത്തു.
പരസ്പര ശണ്ഠയില്‍ കഴിഞ്ഞിരുന്ന ഔസ,് ഖസ്‌റജ് എന്നീ കുടുംബങ്ങളെ സ്‌നേഹത്തിന്റെ ചരടില്‍ അവിടുന്നു കോര്‍ത്തിണക്കി. മദീനക്കാരായ അന്‍സ്വാരികള്‍ക്കും മക്കയില്‍ നിന്നും പലായനം ചെയ്‌തെത്തിയ മുഹാജിറുകളും പ്രവാസികള്‍ക്കുമിടയില്‍ ഒത്തൊരുമയുടെയും പരസ്പര പങ്കുവെപ്പിന്റെയും ചരിത്രം രചിക്കാനും തിരുനബി (സ)ക്ക് കഴിഞ്ഞു. മനുഷ്യര്‍ക്കിടയില്‍ സ്വാതന്ത്ര്യവും നീതിയും അരക്കിട്ടുറപ്പിക്കാന്‍ വേണ്ടുന്ന കരാറായിരുന്നു അവിടുന്ന് അവരില്‍ നിന്നും വാങ്ങിയത്. നാഥനായ അല്ലാഹുവിന്റെ കല്‍പനയും അങ്ങിനെയാണല്ലോ?
മര്‍ദിദനെ സഹായിക്കണമെന്നും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുമെന്നും മദീന കരാറിലെ പ്രധാന ഭാഗമായിരുന്നു. മദീന നിവാസികള്‍ പരസ്പരം ഗുണകാംക്ഷയിലും സഹനത്തിലും വര്‍ത്തിക്കണമെന്നും ഊന്നിപ്പറയുന്നതായിരുന്നു ആ കരാര്‍. മാത്രമല്ല, ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നതുമായിരുന്നു അത്. സ്വജനവാദവും പരസ്പര വൈരാഗ്യവും ഉച്ഛാടനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതുമായിരുന്നു ആ കരാര്‍.
മത ദേശ വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവരുടെയും ശരീരത്തിനും സമ്പത്തിനും അഭിമാനത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും ആ കരാറില്‍ ഊന്നിപ്പറഞ്ഞിരിക്കുന്നു. എത്രത്തോളം, അതിലെ ഒരു വ്യവസ്ഥ ഇങ്ങിനെ വായിക്കാം. “ആര് മദീനവിട്ടുപോയോ അവരും ആര് മദീനയില്‍ താമസമുറപ്പിച്ചുവോ അവരും സുരക്ഷിതരാകുന്നു.”
തിരുനബി (സ)യുടെ യുക്തിപൂര്‍വമായ ഇത്തരം ഉടമ്പടി വ്യവസ്ഥയിലൂടെ മദീന സുരക്ഷിതവും സുസ്ഥിരവും ശാന്തി കേന്ദ്രവുമായിത്തീര്‍ന്നു. അന്ധകാരത്തിന്റെ ചേഷ്ടകളില്‍ നിന്നും വിട്ടുനിന്ന് രാജ്യ നിയമങ്ങളെ അനുസരിച്ചും ഭരണാധികാരിയായ തിരുനബി (സ)ക്ക് പൂര്‍ണമായി കീഴ്‌പെട്ടും ജീവിക്കുന്ന ജനങ്ങളുടെ രാജ്യമായി മദീന പരിലസിച്ചു.
മദീനയെപ്പോലെ സമാധാനത്തിന്റെയും ശാന്തിയുടെയും രാജ്യമായി തിളങ്ങുകയാണ് യു എ ഇ എന്ന മഹത്തായ രാജ്യം. വിവേചനങ്ങള്‍ക്ക് ഇടമില്ലാത്ത, എല്ലാവര്‍ക്കും നീതിയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന, അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന രാജ്യമായി യു എ ഇ. എല്ലാം മാര്‍ഗദര്‍ശികളായ ഇവിടുത്തെ ഭരണാധികാരികളുടെ കഠിനാധ്വാനം കൊണ്ടും രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ ജനങ്ങളുടെ പിന്തുണകൊണ്ടും നേടിയെടുത്തതാണ്. ആ സമാധാനന്തരീക്ഷം അല്ലാഹു ഈ രാജ്യത്തും മറ്റു രാജ്യങ്ങളിലും നിലനിര്‍ത്തട്ടെ. ആമീന്‍.

Latest