Connect with us

Uae

മയക്കുമരുന്ന് വില്‍പന; അറബ് യുവതിക്ക് ഏഴ് വര്‍ഷം തടവ്

Published

|

Last Updated

റാസല്‍ ഖൈമ: മയക്കുമരുന്ന് ഗുളികകളുമായി പിടിയിലായ അറബ് യുവതിക്ക് റാസല്‍ ഖൈമ ക്രിമിനല്‍ കോടതി ഏഴ് വര്‍ഷം തടവ് വിധിച്ചു. ശിക്ഷാകാലവധിക്ക് ശേഷം പ്രതിയെ നാട് കടത്തും. കഴിഞ്ഞ മാര്‍ച്ചില്‍ സ്ത്രീയെ റാസല്‍ ഖൈമ പോലീസിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം പിടികൂടിയത്.
എമിറേറ്റിലൂടെ കാര്‍ ഓടിച്ചു വരുന്നതിനിടെ മയക്കുമരുന്നായി ഉപയോഗിക്കുന്ന 15,000 ട്രമഡോള്‍ ഗുളികകളുമായാണ് യുവതിയെ പോലീസ് പിടികൂടിയത്. യുവതിയെ ചോദ്യം ചെയ്ത പോലീസ് മയക്കുമരുന്ന് വില്‍പന നടത്തിയെന്ന കുറ്റം ചുമത്തി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. യു എ ഇ പൗരന്മാരായ സമ്പന്ന യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പന നടത്താനായിരുന്നു യുവതിയുടെ പദ്ധതിയെന്ന് റാക് പോലീസ് കോടതിയെ ബോധിപ്പിച്ചു.
അതേസമയം തന്റെ സഹോദരന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ തന്റെ ഏല്‍പിച്ച സാധനങ്ങളുമായി കാറില്‍ പോവുകയായിരുന്നുവെന്നും മയക്കുമരുന്നാണെന്ന് അറിയില്ലായിരുന്നുവെന്നും യുവതി കോടതിയില്‍ പറഞ്ഞു.

Latest