Connect with us

Kozhikode

വൃക്ക രണ്ടും പ്രവര്‍ത്തനരഹിതം; സന്തോഷ് കുമാര്‍ ചികിത്സാ സഹായം തേടുന്നു

Published

|

Last Updated

പേരാമ്പ്ര: ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിക്കപ്പെട്ട ഗൃഹനാഥനെ സഹായിക്കാനുള്ള സാമ്പത്തിക സമാഹാരത്തത്തിന് നാട്ടുകാര്‍ ഒന്നിക്കുന്നു. കൂത്താളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ പുളിക്കേടുത്ത് ചാലില്‍ സന്തോഷ് കുമാറി (44) നു വേണ്ടിയാണ് മന്ത്രി ടി.പി രാമകൃഷ്ണന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.സി.സതി എന്നിവരുള്‍പ്പെ ടെയുള്ള ജനപ്രതിനിധികള്‍ രക്ഷാധികാരികളായി ചികിത്സാ സഹായ കമ്മിറ്റി രൂപവല്‍കരിച്ചത്. അറിയപ്പെടുന്ന ചിത്രകാരന്‍ കൂടിയായ സന്തോഷ്
> തിരൂര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ താല്‍കാലികാലിക ചിത്രകലാ അധ്യാപകനായി ജോലി ചെയ്തുവരുന്നതിനിടയില്‍ നേത്രരോഗം പിടിപെട്ടതോടെയാണ് ഒന്നൊന്നായി ദുരിതം ആരംഭിച്ചത്. രണ്ടു കണ്ണുകളുടെയും കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടപ്പോള്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. ഇതിനിടയിലാണ് വൃക്കകള്‍ രണ്ടും തകരാറിലാണെന്ന് പരിശോധനയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡയാലിസിസിന് വിധേയനായി വരികയാണ്. സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന കുടുംബത്തിന്റെ ഏക ആ ശ്രയമാണ് സന്തോഷ്. മകന്‍ വിദ്യാര്‍ത്ഥിയാണ്. ഭാര്യയും പ്രായാധിക്യത്താല്‍ അവശത അനുഭവിക്കുന്ന മാതാപിതാക്കളും, വികലാംഗ ഉള്‍പ്പെടെയുള്ള രണ്ട് സഹോദരിമാരുമാണ് സന്തോഷിന്റെ കുടുംബാംഗങ്ങള്‍. വൃക്ക മാറ്റിവെക്കുന്നതിനുള്ള ഓപ്പറേഷനും അനുബന്ധ ചെലവുകള്‍ക്കും ഭീമമായ തുക ചെലവ് വരുമെന്നും, ഇത് താങ്ങാന്‍ ഈ കുടുംബത്തിനാകില്ലെന്നും അറിയാവുന്നത് കൊണ്ടാണ് ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപവല്‍കരിച്ച് രംഗത്തിറങ്ങിയത്. ടി.രവീന്ദ്രന്‍ (കണ്‍വീനര്‍) ഇ.പി.സുരേന്ദ്രന്‍ (ചെയര്‍മാന്‍) കെ.എം സുരേന്ദ്രന്‍ ട്രഷ.)എന്നിവരാണ് ഭാരവാഹികള്‍. സന്തോഷിന്റെ ചികില്‍സാ സഹായ കമ്മറ്റി ധന സമാഹാരണത്തിന്റെ ഭാഗമായി കനറാ ബാങ്കിന്റെ കൂത്താളി ശാഖയില്‍ അക്കൌണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 408610100404049 ഐ എഫ് എസ് സി കോഡ് : സിഎന്‍ ആര്‍ബി 0004086

Latest