നാദാപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Posted on: September 30, 2016 8:54 pm | Last updated: September 30, 2016 at 8:54 pm
SHARE

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്ത് അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കഴിഞ്ഞദിവസം കല്ലാച്ചിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനു വെട്ടേറ്റിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.