മലപ്പുറത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

Posted on: September 30, 2016 8:19 pm | Last updated: September 30, 2016 at 8:19 pm
SHARE

accident_13മലപ്പുറം കോട്ടപ്പടിയില്‍ സ്‌കൂള്‍ ബസ് മരത്തിലിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു
മലപ്പുറം: മലപ്പുറം കോട്ടപ്പടിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂള്‍ ബസ് മരത്തിലിടിച്ച് ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഇത്തിള്‍പ്പറമ്പ് സ്വദേശി അമീറിന്റെ മകള്‍ സിതാര ജാസ്മിന്‍(13) ആണ് മരിച്ചത്.

14513531_1007742529354745_70721533_oമലപ്പുറം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ ബസ് ആണ് അപകടത്തില്‍പെട്ടത്. ഇന്ന് വൈകുന്നേരം 4.30നായിരുന്നു അപകടം. സ്‌കൂളില്‍നിന്ന് കുട്ടികളുമായി പുറപ്പെടാനൊരുങ്ങവെ ബ്രേക്് നഷ്ടപ്പെട്ട ബസ് സ്‌കൂള്‍ ഗേറ്റിന് സമീപത്തെ മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റകുട്ടികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.bus

LEAVE A REPLY

Please enter your comment!
Please enter your name here