സിഎന്‍ജി ഗ്രിഡിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണെന്ന് മുഖ്യമന്ത്രി

Posted on: September 30, 2016 7:27 pm | Last updated: October 1, 2016 at 9:42 am
SHARE

PINARAYIതിരുവനന്തപുരം: സിഎന്‍ജി ഗ്രിഡിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ മലിനീകരണരഹിതവും സുസ്ഥിരവുമായ വികസനം സാധ്യമാക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിക്കുള്ളത്. അതുകൊണ്ടു തന്നെ ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള എല്ലാ വിധ സഹായവും സംസ്ഥാന സര്‍ക്കാര്‍ ഗെയ്‌ലിന് നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലിനീകരണം നിയന്ത്രിക്കുവാന്‍ വേണ്ടി വികസനത്തെ പിടിച്ചു നിര്‍ത്തുന്നത് ഉചിതമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here