Connect with us

National

ബീഹാറിലെ സമ്പൂര്‍ണ മദ്യ നിരോധനം ഹൈക്കോടതി റദ്ദാക്കി

Published

|

Last Updated

പാട്‌ന: ബീഹാറില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സമ്പൂര്‍ണ മദ്യനിരോധനം ഹൈക്കോടതി റദ്ദാക്കി. നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ബീഹാര്‍ ഹൈക്കോടതി നടപടി. മദ്യം ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്തുന്നത് ജാമ്യമില്ലാ കുറ്റമായി കാണിച്ചാണ് മദ്യനിരോധന ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. ബില്ലിനെ കോടതി നിശിതമായി വിമര്‍ശിച്ചു.

മദ്യനിരോധനം പൗരാവകാശത്തെ ഹനിക്കുന്നതാണെന്ന് കാണിച്ച് സര്‍വീസില്‍ നിന്ന് വിരമിച്ച സൈനികന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ ബീഹാറില്‍ മദ്യനിരോധനം നടപ്പാക്കിയത്. മദ്യനിരോധനം നടപ്പാക്കിയതിന് ശേഷം സംസ്ഥാനത്ത് നിരവധി വ്യാജമദ്യ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Latest