Connect with us

National

ഇന്ത്യന്‍ സൈനികനെ പിടികൂടിയതായി പാക്കിസ്ഥാന്‍

Published

|

Last Updated

ഇസ്ലാമാബാദ്:അശ്രദ്ധമായി നിയന്ത്രണ രേഖയിലെ അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈനികനെ പിടികൂടിയതായി പാക്കിസ്ഥാന്റെ അവകാശവാദം. ഒരു സൈനികനെ ബന്ദിയാക്കിയിട്ടുമുണ്ട്. പാക് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് “ഡോണ്‍” പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തട്ടപാണിയിലെ നിയന്ത്രണരേഖക്ക് സമീപമുണ്ടായ വെടിവെപ്പിലാണ് എട്ടു ഇന്ത്യന്‍ സൈനികരെ വധിക്കുകയും ചന്ദു ബാബുലാല്‍ ചൗഹാനെ (22) ബന്ദിയാക്കുകയും ചെയ്തതെന്നാണ് “ഡോണ്‍” റിപ്പോര്‍ട്ട്. സൈനികനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഇനിയും ആക്രമണമുണ്ടാവുമെന്ന ഭയത്താല്‍ മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ മാറ്റാന്‍ ഇന്ത്യക്കായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

---- facebook comment plugin here -----

Latest