നിയമസഭ കടലാസ് മുക്തം ആക്കുമെന്ന് സ്പീക്കര്‍

Posted on: September 30, 2016 6:02 am | Last updated: September 29, 2016 at 11:22 pm
SHARE

sreerama krishnanതിരുവനന്തപുരം: നിയമസഭ കടലാസ് രഹിതമാക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയവെയാണ് സ്പീക്കര്‍ കടലാസ്‌രഹിത പ്രഖ്യാപനം നടത്തിയത്.
നിയമസഭ കടലാസ് മാലിന്യങ്ങള്‍ കൊണ്ട് നിറയുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പി കുഞ്ഞിരാമന്‍ അഭിപ്രായപ്പെട്ടിരുന്നു. ചര്‍ച്ചക്ക് മറുപടി പറയവെ മുഖ്യമന്ത്രി ഇക്കാര്യം പരാമര്‍ശിച്ചു. അതിന് മറുപടിയാണ് സ്പീക്കര്‍ നല്‍കിയത്. സര്‍ക്കാറിന്റെ അച്ചടി സംവിധാനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here