കേരളത്തിന് രണ്ട് പുതിയ ട്രെയിനുകള്‍

Posted on: September 29, 2016 10:03 pm | Last updated: September 29, 2016 at 10:03 pm

തിരുവനന്തപുരം: കേരളത്തിലൂടെ പുതിയ രണ്ട് പ്രതിവാര എക്‌സ്പ്രസ് ട്രെയിനുകള്‍ കൂടി അനുവദിച്ചതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഹൗറാ എറണാകുളം ഹൗറാ അന്ത്യോദയ എക്‌സ്പ്രസ് (22877/22878) ശനിയാഴ്ചകളില്‍ ഹൗറയില്‍നിന്നും പുറപ്പെട്ട് ചൊവ്വാഴ്ചകളില്‍ എറണാകുളത്ത് എത്തും. ഹാട്ടിയ എറണാകുളം ഹാട്ടിയ അന്ത്യോദയ എക്‌സ്പ്രസ് തിങ്കളാഴ്ചകളില്‍ ഹാട്ടികയില്‍നിന്നും പുറപ്പെട്ട് ബുധനാഴ്ചകളില്‍ എറണാകുളത്ത് എത്തും. ഇവയുടെ സമയക്രമം പിന്നീട് പ്രഖ്യാപിക്കും.