Connect with us

National

പാക്കിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് വെങ്കയ്യ നായിഡു

Published

|

Last Updated

ന്യൂഡല്‍ഹി: പാക്ക് അധീന കശ്മീരിലെ നിയന്ത്രണരേഖയില്‍ തമ്പടിച്ചിരുന്ന ഭീകരര്‍ക്കെതിരെ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ സൈന്യത്തെ അനുമോദിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടിയും ഐക്യത്തിന് വേണ്ടിയുമാണ് സൈന്യം ആക്രമണം നടത്തിയത്. ഇത് സൈന്യത്തിന്റെ ഉത്തരവാദിത്തമാണെന്നും വെങ്കയ്യ പറഞ്ഞു.

ഈ ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ ഭീകവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും നായിഡു വ്യക്തമാക്കി. ഇന്ത്യക്കെതിരെയുള്ള ഭീകവാദ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ അവസാനിപ്പിക്കണം. ഇരു രാജ്യങ്ങള്‍ക്കിടയിലും സമാധാനം പുലരണമെങ്കില്‍ പാകിസ്ഥാനും ഉത്തരവാദിത്വമുണ്ടെന്ന് വെങ്കയ്യ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തിലായിരുന്നു വെങ്കയ്യ നായിഡുവിന്റെ പ്രതികരണം.