മോദി വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത ഭരണാധികാരിയാണെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ

Posted on: September 29, 2016 7:15 pm | Last updated: September 29, 2016 at 7:15 pm
SHARE
അബുദാബി കെ എസ് സി ഭാരവാഹികള്‍ മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എയെ സ്വീകരിക്കുന്നു
അബുദാബി കെ എസ് സി ഭാരവാഹികള്‍ മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എയെ സ്വീകരിക്കുന്നു

അബുദാബി: അധികാരത്തില്‍ എത്തിയാലുടന്‍ ഓരോ ഇന്ത്യക്കാരന്റെയും ബേങ്ക് അക്കൗണ്ടില്‍ 15 ലക്ഷം ഡിപ്പോസിറ്റ് ചെയ്തിരിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും സാധാരണക്കാരന്റെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ കഴിയാത്ത ഭരണാധികാരിയാണ് പ്രധാനമന്ത്രി മോദിയെന്ന് പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹ്‌സിന്‍. അതേസമയം, നൂറു ദിനങ്ങള്‍ കൊണ്ട് ഇടതുപക്ഷ ഗവണ്‍മെന്റ് വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കി ജനക്ഷേമപരമായ ഭരണവുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള സോഷ്യല്‍ സെന്ററില്‍ സാഹിത്യ വിഭാഗത്തിന്റെ പ്രതിവാര സംവാദ പരിപാടിയായ ചുറ്റുവട്ടത്തില്‍ ‘സമകാലീന കേരളം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു എം എല്‍ എ. സെന്‍ര്‍ പ്രസിഡന്റ് പി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ നൗഷാദ് കോട്ടക്കല്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി ടി കെ മനോജ് സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് പിലിക്കോട് നന്ദിയും പറഞ്ഞു. കേരള സോഷ്യല്‍ സെന്ററിന്റെ സ്‌നേഹോപഹാരം സെന്റര്‍ പ്രസിഡന്റ് എം എല്‍ എക്ക് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here