അജ്മാനില്‍ സ്തനാര്‍ബുദത്തിനെതിരെ ബോധവത്കരണം

Posted on: September 29, 2016 7:08 pm | Last updated: September 29, 2016 at 7:08 pm

ameenaഅജ്മാന്‍: അജ്മാന്‍ അമീന ആശുപത്രി അജ്മാന്‍ നഗരസഭ, ഉമ്മുല്‍ മുഅ്മിനീന്‍ വിമന്‍സ് അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്ന് സ്തനാര്‍ബുദത്തിനിതിരെ ബോധവത്കരണം തുടങ്ങി.
നൂറുകണക്കിന് പിങ്ക് ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാണ് ഉദ്ഘാടനം ചെയ്തത്. ബോധവത്കരണം ഒരു മാസം നീണ്ടുനില്‍ക്കുമെന്ന് സി ഇ ഒ ഡോ. മാര്‍ക്ക് റോംലര്‍ പറഞ്ഞു.
അജ്മാന്‍ കോര്‍ണീഷിലെ റോഡ് ഹംപുകളിലും കാല്‍നട ക്രോസിംഗുകളിലും പിങ്ക് നിറം ചാര്‍ത്തുമെന്നും ഒക്‌ടോബര്‍ 10ന് റാശിദിയ പാര്‍ക്കില്‍ കൂട്ട നടത്തം സംഘടിപ്പിക്കുമെന്നും ഉമ്മുല്‍ മുഅ്മിനീന്‍ വിമന്‍സ് അസോ. അംഗം ഫാദില അല്‍മുഐനി അറിയിച്ചു.