സൈനിക നടപടി: ഓഹരി വിപണിയില്‍ വന്‍ ഇടിവ്

Posted on: September 29, 2016 2:44 pm | Last updated: September 29, 2016 at 11:05 pm
SHARE

share marketമുംബൈ: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന വാര്‍ത്തക്ക് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 472 പോയിന്റ് താഴ്ന്ന് 27,820ലും നിഫ്റ്റി 151 പോയിന്റ് ഇടിഞ്ഞ് 8593ലുമെത്തി.

രാവിലെ 144 പോയിന്റ് നേട്ടത്തോടെയാണ് സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത്. പാക്ക് അതിര്‍ത്തിക്കുള്ളിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന് മിലിട്ടറി ഓപ്പറേഷന്‍ ഡയരക്ടര്‍ രണ്‍ബീര്‍ സിംഗ് വെളിപ്പെടുത്തിയതോടെയാണ് ഓഹരി വിപണി ഇടിഞ്ഞത്.